Wednesday, August 24, 2011




ബോണസ് വര്‍ധനയില്ല, ഓണം അഡ്വാന്‍സ് 8500
Posted on: 24-Aug-2011 02:21 PM

തിരു: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 8500 രൂപ ഓണം അഡ്വാന്‍സായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ബോണസ് തന്നെ നല്‍കും. ബോണസിന് അര്‍ഹതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1750 രൂപ ഉല്‍സവബത്തയായി നല്‍കും. ബോണസിന് അര്‍ഹതയില്ലാത്ത പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ നിന്നും 150 രൂപ കൂടുതല്‍ നല്‍കും. ആനുകൂല്യങ്ങള്‍ക്കര്‍ഹതയുള്ള മറ്റു വിഭാഗത്തിനുള്ള സഹായധനം തീരുമാനിക്കാന്‍ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.