Wednesday, March 07, 2012

ബോംബെ രവി അന്തരിച്ചു



ബോംബെ രവി അന്തരിച്ചു 


മുംബൈ: സംഗീതസംവിധായകന്‍ ബോംബെ രവി (രവി ശങ്കര്‍ ശര്‍മ്മ - 86) അന്തരിച്ചു. വൈകീട്ട് അഞ്ചുമണിയോടെ മുംബൈയിലെ വസതിയിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്നായിരുന്നു അന്ത്യം.

1954 ലെ വചന്‍ എന്ന സിനിമയില്‍ ഗാനരചനയും സംഗീതസംവിധാനവും ചെയ്താണ് സിനിമാലോകത്തേക്ക് അദ്ദേഹം എത്തുന്നത്. 1986 ല്‍ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രത്തിന്റെ ഭാഗമായ രവി 14 ലേറെ മലയാള സിനിമകളില്‍ പ്രവര്‍ത്തിച്ചു. 2005 ല്‍ ഇറങ്ങിയ മയൂഖമാണ് അവസാനം ചെയ്ത മലയാള സിനിമ. ത്. 1970 മുതല്‍ 1984 വരെയുള്ള കാലയളവില്‍ നിരവധി മലയാളം, ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു.

ബോംബെ രവിയുടെ ശ്രദ്ധേയമായ മലയാള ഗാനങ്ങള്‍:

മഞ്ഞള്‍പ്രസാദവും, ആരേയും ഭാവഗായകനാക്കും, കേവല മര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത, വ്രീളാഭരിതയായി, നീരാടുവാന്‍ നിളയില്‍ (നഖക്ഷതങ്ങള്‍), ആ രാത്രി കൂടി, സാഗരങ്ങളെ (പഞ്ചാഗ്‌നി), ഇന്ദ്രനീലിമയോലും, തേടുവതേതൊരു, ഇന്ദുപുഷ്പം, ധും ധും ധും (വൈശാലി), ചന്ദനലേപ സുഗന്ധം, ഇന്ദുലേഖ കണ്‍തുറന്നു, കളരിവിളക്ക് തെളിഞ്ഞതാണോ, പൂവരമ്പിന്‍ താഴെ, ഉത്രാളിക്കാവിലെ (വിദ്യാരംഭം), ആന്ദോളനം, ഭൂലോക വൈകുണ്ഠ, കണ്ണാടി ആദ്യമായെന്‍, കൃഷ്ണകൃപാസാഗരം, മിന്നുംപൊന്നിന്‍ കിരീടം, പ്രവാഹമേ, രാഗസുധാരസം, സംഗീതമേ, ശ്രീസരസ്വതി (സര്‍ഗം), ഇശല്‍ തേന്‍കണം, ഇനിയുമുണ്ടൊരു ജന്മമമെങ്കില്‍, സംഗീതമേ, വടക്കുനിന്നു (ഗസല്‍), അന്ധകാരം, ചന്ദ്രകാന്തം കൊണ്ടു, ജ്വാലാമുഖികള്‍, രാസനിലാവിനു (പാഥേയം), പാര്‍വണേന്ദുമുഖീ, സാമജസഞ്ചാരിണി, വൈശാഖ പൗര്‍ണമിയോ, (പരിണയം), കടലിന്നഗാധമാം, ഓം പൂര്‍ണമദ:, എന്നോടൊത്തുയരുന്ന (സുകൃതം), ഇത്ര മധുരിക്കുമോഷ, മറന്നോ നീ, വാതില്‍ തുറക്കൂ നീ, (വൈഫ് സ്റ്റാര്‍ ഹോസ്പിറ്റല്‍), ഗഗനനീലിമ, പ്രണയിക്കുകയായിരുന്നു നാം (കളിവിളക്ക്), ഭഗതവിക്കാവില്‍ വച്ചോ, ചുവരില്ലാതെ, ഈ പുഴയും, കാറ്റിന് സുഗന്ധം (മയൂഖം).