Thursday, January 03, 2013

ചര്‍ച്ച പ്രഹസനം അനിശ്ചിതകാല പണിമുടക്കം സമ്പൂര്‍ണ്ണമാക്കുക.



ചര്‍ച്ച പ്രഹസനം-ജീവനക്കാരു അദ്ധ്യാപകരും ജനുവരി 8 മുതല്‍ പണിമുടക്കും.പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ സംബന്ധിച്ച് മുഖ്യമന്ത്രി അദ്ധ്യാപക -സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ച പ്രഹസനമായി. മിനിമംപെന്‍ഷന്‍, ഗ്രാറ്റുവിറ്റി,പെന്‍ഷന്‍ കമ്യൂട്ടേഷന്‍,പെന്‍ഷന്‍ പരിഷ്ക്കരണം തുടങ്ങി ജീവനക്കാരുന്നയിച്ച ഒരു കാര്യത്തിലും മുഖ്യമന്ത്രി വ്യക്തമായ ഉറപ്പ്നല്‍കിയില്ല.സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കയ്യിലാകുന്ന പെന്‍ഷന്‍ ഫണ്ടിന്‍റെ അടിസ്ഥാനത്തില്‍ നാളെ പെന്‍ഷന്‍ കിട്ടുമോ എന്ന കാര്യത്തിലുള്ള ആശങ്ക ദൂരീകരിക്കാനും മുഖ്യമന്ത്രി തയ്യാറായില്ല.പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കുന്നതിന് മുമ്പ് ഹിതപരിശോധന നടത്തണമെന്നും അതുവരെ തീരുമാനം നടപ്പിലാക്കരുതെന്നും അംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സിവില്‍സര്‍വീസും പൊതുവിദ്യാഭ്യാസവും സംരക്ഷിക്കുക എന്നീ കാര്യങ്ങളിലും ഒരുറപ്പും മുഖ്യമന്ത്രിയില്‍നിന്നുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജനുവരി 8 മുതല്‍ സംസ്ഥാനജീവനക്കാരും അദ്ധ്യാപകരും അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആക്ഷന്‍‌കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍റ് ടീച്ചേഴ്സ് ജനറല്‍ കണ്‍‌വീനര്‍ എ.ശ്രീകുമാറും അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍‌വീനര്‍ സി.ആര്‍...ജോസ് പ്രകാശും സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു. ചര്‍ച്ചയില്‍ എ.ശ്രീകുമാര്‍, സി.ആര്‍.ജോസ് പ്രകാശ്, എം.ഷാജഹാന്‍,പി.എച്.എം.ഇസ്‌മായില്‍, എസ്.വിജയകുമാരന്‍ നായര്‍,കെ.എന്‍.സുകുമാരന്‍, അഹമ്മദ്കുട്ടി കുന്നത്ത്, എന്‍.ശ്രീകുമാര്‍, എം.നിസാറുദ്ദീന്‍, കെ.ശിവകുമാര്‍, കെ.ഉമ്മര്‍, എം..ഫ്രാന്‍സിസ്,എസ്.സജികുമാര്‍, കെ.ജയദേവന്‍, കെ.ജയകുമാര്‍, എസ്.നജ്‌മുദ്ദീന്‍, ആര്‍.സന്തോഷ്കുമാര്‍, വി.ബിമനുകുമാര്‍, പരശുവയ്ക്കല്‍ രാജേന്ദ്രന്‍, എം.വി.മത്തായി, തമ്പാനൂര്‍ രാജീവ്, കെ.രവീന്ദ്രന്‍, .വി.ഇന്ദുലാല്‍, കെ.വിനോദ് എന്നിവര്‍ പങ്കെടുത്തു.