Sunday, January 13, 2013

സമരം ഒത്തുതീര്‍പ്പായി.



ജീവനക്കാരും അധ്യാപകരും കഴിഞ്ഞ ആറുദിവസമായി തുടര്‍ന്നുകൊണ്ടിരുന്ന സമരം ഒത്തുതീര്‍പ്പായി.

ധനമന്ത്രി കെ. എം മാണിയുമായും തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരസമിതി നേതാക്കള്‍ സമരം ഒതുതീര്‍പ്പായതായി അറിയിച്ചത്.
പങ്കാളിത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മിനിമം പെന്‍ഷന്‍ ഉറപ്പുനല്‍കും.
ഫണ്ട് നിക്ഷേപത്തിന് ട്രഷറികളെക്കൂടി പരിഗണിക്കും.