Friday, July 08, 2011



അധ്യാപകര്‍ ധര്‍ണ നടത്തി
Posted on: 07-Jul-2011 11:07 PM
പാലക്കാട്: സിബിഎസ്സി സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, പൊതുവിദ്യാഭ്യാസരംഗം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാതിരിക്കുക, അധ്യപകര്‍ക്ക് ജോലിസംരക്ഷണ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടിഎ സായാഹ്ന ധര്‍ണ നടത്തി. പാലക്കാട് എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ ഗംഗാധരന്‍ , ടി കെ വിജയന്‍ , എം സി മോഹനന്‍ , സാജന്‍ എന്നിവര്‍ സംസാരിച്ചു. വി പി ശശികുമാര്‍ സ്വാഗതവും എച്ച് സൈമണ്‍ നന്ദിയും പറഞ്ഞു. വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ ഡിവൈഎഫ്എഫ് സംസ്ഥാന കമ്മിറ്റിഅംഗം എം കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗംഗാധരന്‍ അധ്യക്ഷനായി. കൃഷ്ണദാസ്, പ്രഭാകരന്‍ , സുനന്ദന്‍ എന്നിവര്‍ സംസാരിച്ചു. കുഴല്‍മന്ദം: കെഎസ്ടിഎ കുഴല്‍മന്ദം ഉപജില്ലാകമ്മിറ്റി കുഴല്‍മന്ദത്ത് സായാഹ്നധര്‍ണ നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് അബ്ദുള്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി അച്യുതന്‍കുട്ടി അധ്യക്ഷനായി. ജോസഫ്ചാക്കോ, എം ചാമിക്കുട്ടി, വി കൃഷ്ണാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി കെ രാജു സ്വാഗതവും വി ഷാജു നന്ദിയും പറഞ്ഞു. കുറ്റനാട്: കെഎസ്ടിഎ സബ് ജില്ലാകമ്മിറ്റി കൂറ്റനാട് സായാഹ്ന ധര്‍ണ നടത്തി. സിഐടിയു ജില്ലാജോയിന്റ് സെക്രട്ടറി എന്‍ ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ രാജന്‍ അധ്യക്ഷനായി. പി നാരായണന്‍ , വി മനോജ് വി എം സുമ, പി പി ഷാജു എന്നിവര്‍ സംസാരിച്ചു. ഇ ബാലകൃഷ്ണന്‍ സ്വാഗതവും പി ടി രവീന്ദ്രനാഥന്‍ നന്ദിയും പറഞ്ഞു. മണ്ണാര്‍ക്കാട് ടി ആര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസ് അലി അധ്യക്ഷനായി. പി എ ഹസന്‍മുഹമ്മദ്, സി എ ശ്രീനിവാസന്‍ , എം കൃഷ്ണദാസ്, പി ടി അങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. ചിറ്റൂരില്‍ കെ വി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മോഹനന്‍ അധ്യക്ഷനായി. എം എ അജിത്കുമാര്‍ , ജോണ്‍സണ്‍ , പരമേശ്വരന്‍ , ഉമ്മര്‍ഫാറൂഖ്, നൗഷാദലി എന്നിവര്‍ സംസാരിച്ചു. ചെര്‍പ്പുളശേരി: ടൗണില്‍ കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. എന്‍ പി കോമളം, സി പി ഹേമചന്ദ്രന്‍ , സി മോഹന്‍ദാസ്, ടി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി ഗിരീഷ് സ്വാഗതവും എം പി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.