Sunday, July 24, 2011



കെ.എസ്.ടി.എ. കളക്ടറേറ്റ് മാര്‍ച്ച്
Posted on: 24 Jul 2011




പാലക്കാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കാനുള്ള നീക്കം ചെറുക്കുക, അനധികൃത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക, പുതിയ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി. നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കുക, പാഠപുസ്തക വിതരണം അടിയന്തരമായി പൂര്‍ത്തിയാക്കുക, ജോലിസംരക്ഷണം നല്‍കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

എം.ചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സംഘടിത മുന്നേറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.സുകുമാരന്‍, സംസ്ഥാന എക്‌സിക്യുട്ടീവംഗങ്ങളായ പി.വേണുഗോപാലന്‍, കെ.സി.അലി ഇക്ബാല്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.രമണി, അച്യുതന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

ജില്ലാസെക്രട്ടറി കെ.എ.ശിവദാസന്‍ സ്വാഗതവും ജോയന്റ്‌സെക്രട്ടറി പി.കൃഷ്ണദാസ് നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിനുമുന്നില്‍ സമാപിച്ചു.