Friday, September 16, 2011

സമ്പൂര്‍ണ്ണ - ഹൈസ്കൂള്‍ ക്ളാസുകളിലെ കുട്ടികളുടെ ഫോമുകള്‍ അതത് വിദ്യാഭ്യാസ ജില്ലാ ഓഫീസുകളില്‍ എത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


സമ്പൂര്‍ണ്ണ - ഹൈസ്കൂള്‍ ക്ളാസുകളിലെ കുട്ടികളുടെ ഫോമുകള്‍ അതത് വിദ്യാഭ്യാസ ജില്ലാ ഓഫീസുകളില്‍ എത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സ്കൂളുകളില്‍ വിന്യസിക്കുന്ന സമ്പൂര്‍ണ്ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറിലേക്കായി ഹൈസ്കൂള്‍ ക്ളാസുകളിലെ കുട്ടികളുടെ വിശദാംശങ്ങളടങ്ങുന്ന ഫോമുകള്‍ അതത് വിദ്യാഭ്യാസ ജില്ലാ ഓഫീസുകളില്‍ എത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പത്താംക്ളാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ സെപ്തംബര്‍ 17 നുമുമ്പും എട്ടും ഒന്‍പതും ക്ളാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ സെപ്തംബര്‍ 24 നുമുമ്പും ബന്ധപ്പെട്ട ഡി.ഇ.ഒ ഓഫീസുകളില്‍ എത്തിക്കണം. ഇത് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലേക്കുളള ഡേറ്റ കൂടി ആയതിനാല്‍ ഇതില്‍ വരുന്ന പിശകുകള്‍ പിന്നീട് തിരുത്താന്‍ പരീക്ഷാഭവനെ സമീപിക്കേണ്ടിവരും. അതിനാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പ്രഥമാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
Click here for Circular