Wednesday, January 11, 2012

സര്‍വശിക്ഷാഅഭിയാന്‍ പ്രവര്‍ത്തനം അവതാളത്തില്‍





സര്‍വശിക്ഷാഅഭിയാന്‍ പ്രവര്‍ത്തനം അവതാളത്തില്‍

Posted on: 11-Jan-2012 11:59 PM
പാലക്കാട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സര്‍വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനം അവതാളത്തിലായി. രാഷ്ട്രീയ ലക്ഷ്യംവച്ച് എസ് എസ് എ പ്രോജക്ടുകളില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകളുടെ നേതാക്കളെ തിരുകിക്കയറ്റിയാണ് പ്രവര്‍ത്തനം അവതാളത്തിലാക്കിയത്. എസ് എസ് എയുടെ വിദ്യാഭ്യാസ ഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിച്ചു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ച ബിപിഒമാരേയും ട്രെയിനര്‍മാരേയും ഒഴിവാക്കി. എസ്എസ്എ പ്രവര്‍ത്തനത്തില്‍ പരിചയമില്ലാത്ത ഭാവനാശൂന്യരായവരെ നിയോഗിച്ചു. ആദിവാസി കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആദിവാസി മേഖലകളില്‍ ഭിന്നനിലവാര പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിലൂടെ വിദ്യാഭ്യാസമേഖലയില്‍ ആദിവാസികുട്ടികളുടെ പങ്കാളിത്തം സജീവമാക്കാനായി. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഭിന്നനിലവാര പഠനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി ആദിവാസികുട്ടികളെ വഞ്ചിച്ചിരിക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ സമയത്തിന് നല്‍കാതെ പിന്‍വലിഞ്ഞു. നിലവാരം കുറഞ്ഞ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷകള്‍ അടിച്ചേല്‍പ്പിച്ചു. ഇതിനാല്‍ പരീക്ഷകള്‍ അവതാളത്തിലായി. എസ്എസ്എ പരിശീലനത്തിന്റെ നിലവാരം തകര്‍ത്തു. പരിശീലനത്തിനായി അനുവദിച്ച ഫണ്ടിന്റെ 30 ശതമാനം പോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവാരമില്ലാത്ത ഉദ്യോഗസ്ഥരില്‍നിന്ന് എസ്എസ്എയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്.. ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് 28ന് കെഎസ്ടിഎ നടത്തുന്ന അധ്യാപകമാര്‍ച്ച് വിജയിപ്പിക്കണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. ഇതിനായി നടന്ന ബിപിഒമാരുടേയും ട്രെയിനര്‍മാരുടേയും യോഗത്തില്‍ പി നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ സി അലി ഇക്ബാല്‍ , പി വേണുഗോപാല്‍ , സംസ്ഥാനകമ്മിറ്റി അംഗം കെ അച്യുതന്‍കുട്ടി, ജില്ലാ സെക്രട്ടറി കെ എ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. സി മോഹനന്‍ നന്ദി പറഞ്ഞു.