Monday, August 13, 2012


നിശ്ചിത പെന്‍ഷനുപകരം പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പെന്‍ഷന് വേണ്ടതുക ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍നിന്ന് മാറ്റിവയ്ക്കുന്നതാണ് പുതിയ പെന്‍ഷന്‍ പദ്ധതി. ഇത് സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. 2013 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നിലവില്‍ വരും. അന്നുമുതല്‍ സരവിസില്‍ വരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകും. സംസ്ഥാന ജീവനക്കാരുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങിയ കാര്യം മുഖ്യമന്ത്രി മന്തിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
വിദേശ പെന്‍ഷന്‍ഫണ്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ജീവനക്കാരന്‍ അയാളുടെ സേവനകാലയളവില്‍ പ്രതിമാസശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം പെന്‍ഷന്‍ഫണ്ടില്‍നിക്ഷേപിക്കണം. തുല്യസംഖ്യ സര്‍ക്കാരും നിക്ഷേപിക്കും. ഈ തുക 60 വയസ്സിനുമുമ്പ് പിന്‍വലിക്കാന്‍ പാടില്ല.
നിക്ഷേപത്തുകയുടെ 50 ശതമാനം പെന്‍ഷന്‍ഫണ്ട് കൈകാര്യംചെയ്യാന്‍ ചുമതലപ്പെട്ട പെന്‍ഷന്‍ ഫണ്ട്മാനേജര്‍ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കും. ഓഹരിമൂല്യം ഉയര്‍ന്നാല്‍ ലാഭം കിട്ടും. ഇടിഞ്ഞാല്‍ നഷ്ടം ജീവനക്കാര്‍ സഹിക്കണം. ഓഹരിക്കമ്പോളം വന്‍തകര്‍ച്ചയെ നേരിട്ടാല്‍, നിക്ഷേപത്തുകതന്നെ നഷ്ടമാകുന്ന ചൂതാട്ട രീതിയാണിത്.

From  Rajesh S Vallicodu