കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ജാഥ സ: റഷീദ് കണിച്ചേരി മാസ്റ്ററുടെ ഭവനത്തിനു സമീപം മുൻ എം.എൽ.എ സ: സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഛായാചിത്രം ശ്രീമതി നബീസ ടീച്ചറിൽ നിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സ: പി.വേണുഗോപാലൻ ഏറ്റു വാങ്ങി. പതാക സ: സി.കെ രാജേന്ദ്രൻ ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ അച്യുതൻ കുട്ടി മാസ്റ്റർക്ക് കൈമാറി. ജില്ലാ സെക്രട്ടറി കെ.എ.ശിവദാസൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.