Sunday, December 30, 2012

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിന് സമരസഹായസമിതി



തിരു: അവകാശങ്ങള്‍ കവരുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും ജനുവരി എട്ടിന് ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കാന്‍ സമരസഹായ സമിതി രൂപീകരിച്ചു. ബി ടി ആര്‍ മന്ദിരത്തില്‍ ചേര്‍ന്ന യോഗം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, സംസ്ഥാന സെക്രട്ടറി എളമരം കരീം, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി സംസ്ഥാന സെക്രട്ടറി ശ്രീകുമാരന്‍നായര്‍, സത്യന്‍ മൊകേരി എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍ സ്വാഗതവും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എ ഷാജഹാന്‍ നന്ദിയും പറഞ്ഞു. 250 അംഗ സമരസഹായ സമിതി രൂപീകരിച്ചു. എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, കാനം രാജേന്ദ്രന്‍, എ എ അസീസ്, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, പി സി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, അഡ്വ. പി രാമചന്ദ്രന്‍നായര്‍, അഡ്വ. ഫിലിപ്പ് കെ തോമസ്, അമ്പലത്തറ ശ്രീധരന്‍നായര്‍, ജെ വേണുഗോപാലന്‍നായര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. ഭാരവാഹികള്‍: സി ദിവാകരന്‍ (ചെയര്‍മാന്‍), കടകംപള്ളി സുരേന്ദ്രന്‍, വെഞ്ഞാറമൂട് ശശി, ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍, പിരപ്പന്‍കോട് മുരളി, എ സമ്പത്ത് എംപി, കോലിയക്കോട് കൃഷ്ണന്‍നായര്‍, മാങ്കോട് രാധാകൃഷ്ണന്‍, കെ വരദരാജന്‍, വി ശിവന്‍കുട്ടി, ബി സത്യന്‍, വി ശശി, കെ ഒ ഹബീബ്, ജോസ് ജേക്കബ്, കെ പി ശങ്കരദാസ്, മോഹന്‍കുമാര്‍, എം എം ജോര്‍ജ്, ടി വി രാജേഷ്, വി സുനില്‍കുമാര്‍, കെ ചന്ദ്രിക, ഷിജുഖാന്‍, എം കൃഷ്ണന്‍, കെ മോഹനന്‍, കെ രാജന്‍, എന്‍ അരുണ്‍, ഇന്ദിര രവീന്ദ്രന്‍, വി ശ്രീകുമാരന്‍നായര്‍, വി കെ മധു, കുറ്റിയാനിക്കാട് മധു, എസ് സത്യപാലന്‍, എളമരം കരീം (കണ്‍വീനര്‍), എ ശ്രീകുമാര്‍, സി ആര്‍ ജോസ്പ്രകാശ് (ജോ. കണ്‍വീനര്‍മാര്‍)